ഫ്ലാഷ് ന്യൂസ്

"കഥകളി അവതരണവും സോദാഹരണ ക്ലാസ്സും ജുലായ് 30 രാവിലെ 10 മണിക്ക് "

Friday 10 July 2015



ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050 ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450 കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും. 25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

180 കോടി യുവാക്കളാണ് ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.

No comments:

Post a Comment