ഫ്ലാഷ് ന്യൂസ്

"കഥകളി അവതരണവും സോദാഹരണ ക്ലാസ്സും ജുലായ് 30 രാവിലെ 10 മണിക്ക് "

Wednesday 30 July 2014

റംസാന്‍ മഹിമ

റംസാന്‍ വ്രതവിശുദ്ധിയുടെ സമാപനം കുറിച്ചുകൊണ്ട് സ്കൂളില്‍ സ​ഘടിപ്പിച്ച മൈലാഞ്ചിയിടല്‍ മത്സരത്തില്‍ നിന്ന്


Post title

ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി ഒരു നെറ്റ്‌വര്‍ക്കിനു കീഴിലാകും

കാസര്‍കോട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബ്ലോഗുവഴി ബന്ധിപ്പിക്കുന്ന പദ്ധതിയായ ബ്ലെന്റിന് തുടക്കമായി. വിദ്യാഭ്യാസവകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും സഹകരണത്തോടെ കാസര്‍കോട് ഡയറ്റ് നടപ്പാക്കുന്ന ബ്ലോഗ്‌സ് ഫോര്‍ ഡയനാമിക് എഡ്യൂക്കേഷണല്‍ നെറ്റ് വര്‍ക്ക് (ബ്ലെന്റ്) പദ്ധതിയുടെ ഭാഗമായി അധ്യാപകപരിശീലനം ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ തുടങ്ങി.
രണ്ടുദിവസത്തെ ആദ്യഘട്ട പരിശീലനത്തോടെ ജില്ലയിലെ മുഴുവന്‍ എല്‍.പി., യു.പി., ഹൈസ്‌കൂളുകള്‍ക്കും ബ്ലോഗുകള്‍ നിലവില്‍വരും. രണ്ടാംഘട്ട പരിശീലനത്തോടെ വിവിധ സ്‌കൂള്‍ബ്ലോഗുകളെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസുകളുമായും ബന്ധപ്പെടുത്തും. എല്ലാ എ.ഇ.ഒ., ബി.പി.ഒ., ഡി.ഇ.ഒ., ഓഫീസുകള്‍ക്കും ബ്ലോഗുകള്‍ തയ്യാറാക്കി. ഇതോടെ ഓഫീസുകളില്‍നിന്നുള്ള അറിയിപ്പുകള്‍ ബ്ലോഗുവഴി നല്കും. തിരിച്ച് സ്‌കൂള്‍പ്രവര്‍ത്തനങ്ങള്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരുമായും പങ്കുവെക്കാനും കഴിയും. സ്‌കൂളുകളില്‍ നടക്കുന്ന വിവിധ അക്കാദമിക്, അക്കാദമികേതര പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ സ്‌കൂളുകള്‍ക്ക് ബ്ലോഗുകളിലൂടെ ലോകമാകെ അറിയിക്കാം. സ്‌കൂള്‍പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍കൂടി ഇതുവഴി യാഥാര്‍ഥ്യമാവും.