ഫ്ലാഷ് ന്യൂസ്
Friday, 24 July 2015
Thursday, 23 July 2015
Tuesday, 21 July 2015
Monday, 20 July 2015
നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങുന്നു
1969-ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചു . നീൽ
ആംസ്ട്രോങ്
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനിൽ
ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടർ ആയിരുന്നു അദ്ദേഹം.
എഡ്വിൻ ആൽഡ്രിൻ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനിൽ കാൽ
വച്ചശേഷം നീൽ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു.
“ | ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചു ചാട്ടമാണ് |
Thursday, 16 July 2015
ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.
മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തിൽ, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ഒരു വശത്തു നടക്കുമ്പോൾ തന്നെ, സർവ്വ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ വേറൊരു ഭാഗത്ത് ഊർജ്ജിതമാണ്.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.
സ്‌കൂളിലെ 2015-16 അധ്യയന വര്‍ഷത്തിലെ പാഠ്യേതര പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂളിലെ സ്‌കൗട്ട് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച യോഗ ക്ലാസ് എല്ലാ ശനിയാഴ്‌ചകളിലും സ്‌കൂളില്‍ വെച്ച് പരിശീലനം നല്‌കുന്നു........
Friday, 10 July 2015

ഇന്ന് ലോക ജനസംഖ്യാ ദിനം. യുവജനതക്കായി നിക്ഷേപം എന്നതാണ് ഇത്തവണത്തെ
സന്ദേശം. ലോകം ഇന്ന് ചുമക്കുന്നത് 700 കോടിയിലേറെ ജനങ്ങളെ. 2050
ആകുമ്പോഴേക്കും ജനസംഖ്യ 1000 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്
കൂട്ടല്‍. ഭൂമിയുടെ 60 ശതമാനം ജനങ്ങളും വസിക്കുന്ന ഏഷ്യയില്‍ ജനസംഖ്യ 450
കോടിയോളം. ഇതില്‍ 37 ശതമാനവും ഇന്ത്യയിലും ചൈനയിലും. വിഭവങ്ങളില്‍ വര്‍ധന
ഇല്ലാതെ ജനസംഖ്യ ഇരട്ടിക്കുകയാണ്. ലോകത്തെ 54 ശതമാനം ജനങ്ങളും നഗരവാസികളായി
മാറിയെന്ന് യുഎന്‍ ഇന്നലെ പുറത്ത് വിട്ട പുതിയ കണക്ക് വ്യക്തമാക്കുന്നു.
2050 ആകുമ്പോഴേക്കും ഇത് 66 ശതമാനമാകും. 250 കോടി ജനങ്ങള്‍ അപ്പോഴേക്കും
നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍
മികച്ച നഗരാസൂത്രണത്തിന്റെ ആവശ്യകത എടുത്ത് പറയുന്ന റിപ്പോര്‍ട്ട്
ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ലോകത്തെ രണ്ടാമത്തെ
ജനസാന്ദ്രതയേറിയ നഗരമാണ് ദില്ലി. 2030 ലും ദില്ലി ഈ സ്ഥാനം നിലനിര്‍ത്തും.
25 കോടിയില്‍ നിന്നും 36 കോടിയായി ദില്ലിയിലെ ജനസംഖ്യ ഉയരുമെന്നാണ് യുഎന്‍
റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.
180 കോടി യുവാക്കളാണ്
ഇന്ന് ലോകത്തിന്റെ ശക്തി. ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ
പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം
ആഹ്വാനം ചെയ്യുന്നത്. ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും യുവാക്കളെ
മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. യുവാക്കളുടെ സാമൂഹിക
വികസനത്തിനായി നിക്ഷേപിക്കുന്നത് രാജ്യങ്ങള്‍ക്കും സമൂഹത്തിനും
കുടുംബങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത
സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും
കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
Monday, 6 July 2015
കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊടക്കാട് സീഡ് ക്ലബ് ഉദ്ഘാടനം- ഇ.പി.രാജ് മോഹന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹിച്ചു.സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഡോ.എം.വി.വിജയകുമാര്‍ , പി.ടി.എ പ്രസിഡണ്ട് സി.വി.രാധാകൃഷ്ണന്‍, സീഡ് കോര്‍ഡിനേറ്റര്‍ പി.ടി.തമ്പാന്‍ ,ടി.കാഞ്ചന എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ ഞാറ് നട്ട് കൃഷി ഇറക്കി.
Friday, 3 July 2015
Subscribe to:
Posts (Atom)